ചെന്നൈ: ബാൻഡേജിൽ പൊതിഞ്ഞ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാത്താവളത്തിൽ വച്ചാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. 147 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ദേഹത്ത് ഒട്ടിച്ച് കടത്താനായിരുന്നു ശ്രമം.
ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത്. വലിയ ബാൻഡേജിനുള്ളിലാക്കി ശരീരത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ യാത്രക്കാരൻ ശ്രമിച്ചത്.
വിമാനത്താവളത്തിൽ മറ്റൊരു യാത്രക്കാരനിൽ നിന്ന് 7.2 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. 142 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്.