Thursday, January 23, 2025
Home Latest news കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാൻ എസ്എൽ ധർമെഗൗഡ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാൻ എസ്എൽ ധർമെഗൗഡ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

0
274

ബെംഗളൂരു: കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരിൽ റെയിൽവേ ട്രാക്കിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞതവണ ഉപരിസഭ ചേർന്നപ്പോൾ ചെയർമാന്റെ സീറ്റിൽ ഇരുന്ന് സഭ നിയന്ത്രിക്കാൻ ധർമഗൗഡ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന വിമർശനം. ധർമഗൗഡയുടേത് ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here