കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. പനക്കത്തറ സത്യന്‍, തുപ്പാശ്ശേരി അശോകന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
എല്‍.ഡി.എഫ് ബൂത്ത് ഓഫീസിലിരുന്ന മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.