കാസർകോട് ജില്ലയിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
171

കാസർകോട്: കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലാണ് ഡിസംബർ 15 രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 വരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ, കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, ‘വിദ്യാ നഗർ, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാസർകോട് മുൻസിപാലിറ്റിയിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here