Tuesday, April 22, 2025
Home Kerala കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നരക്കിലോയിലധികം സ്വർണം പിടിച്ചെടുത്തു, അഞ്ച് പേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നരക്കിലോയിലധികം സ്വർണം പിടിച്ചെടുത്തു, അഞ്ച് പേർ പിടിയിൽ

0
237

കോഴിക്കോട് (www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കിലോ 664 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിയിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു.

ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരിൽ നിന്നും 707.10 ഗ്രാം, 960.8 ഗ്രാമും പിടികൂടി. കാസർഗോഡ് ദേശിയായ അൻവർ എന്ന യാത്രക്കാനിൽ നിന്നും 601 ഗ്രാമും സ്വർണവും കടലുണ്ടി സ്വദേശി ഷിബുലാൽ എന്ന യാത്രക്കാരൻ നിന്നും 1025 ഗ്രാ സ്വർണവും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here