ഉപ്പള: കാറില്‍ കടത്തിയ രണ്ടു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ബേക്കൂര്‍ ജംഗ്‌ഷനില്‍ വെച്ച് മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കുബണൂര്‍ അഗര്‍ത്തിമൂല സ്വദേശിയും തവിടുഗോളിയില്‍ താമസക്കാരനുമായ മൊയ്‌തീന്‍ കുഞ്ഞി (40) യാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് ബായിക്കട്ട ഭാഗത്തു നിന്നും ഒരു കാര്‍ എത്തിയത്. പൊലീസ് കൈകാണിച്ച് നിര്‍ത്തിയ കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പത്തുചാക്കുകളിലായി വിവിധതരം കമ്പനികളുടെ പുകയില ഉല്‍പ്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് മാര്‍ക്കറ്റില്‍ രണ്ടു ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലാണ്.