ആവേശം പകർന്ന് അഷ്‌റഫ്‌ കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ; ഹർഷാരവങ്ങളോടെ ഏറ്റടുത്ത് വോട്ടർമാരും

0
170

കുമ്പള: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ഏണി അടയാളത്തിൽ മത്സരിക്കുന്ന അഷ്‌റഫ്‌ കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നാടെങ്ങും ആവേശം പകർന്നു മുന്നേറുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പ്രചരണ പരിപാടികൾ നടന്നു വരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം കുമ്പോൽ പാപ്പംകോയ നഗറിൽ നിന്നും ആരംഭിച്ച തെരഞ്ഞെടുപ്പു പ്രചരണ പരിപാടികൾ കുമ്പോൽ സയ്യിദൻമാരുടെ ആശീർവാദത്തോടെ ആരംഭിച്ചു.

തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ മുൻ മന്ത്രിയും, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായിരുന്ന മർഹും ചെർക്കളം അബ്ദുള്ള സാഹിബിന്റെ ഭാര്യ ആയിഷ ചെർക്കളം അബ്ദുള്ള പങ്കെടുത്തത് സ്ത്രീ ജനങ്ങൾക്കിടയിലും കൂടുതൽ ആവേശം പകരാൻ കാരണമായി.

കുടുംബ സംഗമത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ ആരിഫ്, പഞ്ചയാത്ത് മുസ്ലിംലീഗ് സെക്രട്ടറി കെ.ബി യൂസഫ്, ബി.എ റഹ്മാൻ ആരിക്കാടി, യഹീയ തങ്ങൾ. സത്താർ ആരിക്കാടി അബ്ദുള്ള ബന്നങ്ങുളം. റഫീഖ് അബ്ബാസ്, അബ്ദുൽ റഹിമാൻ റെഡോ. മൂസ ഡിഡ്മ, അബ്ദുൽ റഹിമാൻ ബത്തേരി, നിസാർ ആരിക്കാടി വനിതലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ഫാത്തിമ അബ്ദുള്ള കുഞ്ഞി, താഹിറ കെ. വി, സൗദ, ഫാത്തിമ, റഷീദ, തുടങ്ങിയവർ സംബന്ധിച്ചു.

അഷ്‌റഫ്‌ കർളയുടെ വിജയം നാടിന്റെ നന്മയ്ക്കും സമാധാനത്തിനും അത്യാവശ്യമാണെന്നും, ഭിന്നിപ്പിന്റെ സ്വരമില്ലാത്ത കർള നാട്ടിലെ ഐക്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും വിളിച്ചോതിക്കൊണ്ടാണ് കുടുംബ സംഗമം പരിസമാപ്തി കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here