അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി പ്രവാസി മലയാളി

0
182

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി മലയാളി. ദുബായിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ്‌ (51) ആണ് ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം കഴിയുന്നത്.

കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശിയാണ് ഇദ്ദേഹം. 20 വർഷമായി ഇദ്ദേഹം യുഎഇയിലുണ്ട്. രണ്ടു വർഷമായി തനിച്ചും കൂട്ടുകാർ ചേർന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ്‌ നറുക്കും നേടിയത് ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here