സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചഴിക്കരുത്- ജിഫ്രി തങ്ങള്‍

0
209
കോഴിക്കോട് (www.mediavisionnews.in):സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
‘സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. എന്നാൽ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ല. സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ – അദ്ദേഹം പറഞ്ഞു.
സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങൾ സംഘടനയുടെ പേരിൽ ചാർത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്‍റോ ജനറൽ സെക്രട്ടറിയോ അറിയിക്കും. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. വ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ സമസ്തയുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടരുതെന്നും മാധ്യമ സ്ഥാപനങ്ങളോട് തങ്ങൾ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here