സംസ്ഥാനത്തെ പടുകൂറ്റന്‍ ഭൂരിപക്ഷം; ആ ലീഗ് സ്ഥാനാർഥി ഇതാ ഇവിടെ

0
192

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വിധി സർക്കാരിന് ആശ്വാസവും പ്രതിപക്ഷത്തിന് ആശങ്കയും ബിജെപിക്ക് പ്രതീക്ഷയുമാണ് സമ്മാനിക്കുന്നത്. എന്നാൽ ഏതു സ്ഥാനാർഥിക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി. ഇടതുതരംഗം ആഞ്ഞടിച്ചിട്ടും സംസ്ഥാനത്തെ വമ്പൻ ഭൂരിപക്ഷം ഇത്തവണയും മലപ്പുറത്ത് നിന്ന് മുസ്​ലിം ലീഗിന്റെ പോക്കറ്റിലാക്കിയെന്നാണ് റിപ്പോർട്ട്.

28,983 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ടി.പി.എം ബഷീർ വിജയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് എടരിക്കോട് ഡിവിഷനിൽ നിന്നാണ് ബഷീർ ജനവിധി തേടിയത്. പ്രവര്‍ത്തകരാണ് ഇത് അന്വേഷിച്ച് കണ്ടെത്തിയതെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

പ്രഭാഷകനും എഴുത്തുകാരനുമായ ബഷീറിന്റെ കന്നിയങ്കത്തിൽ തന്നെയാണ് വോട്ട് കണക്കിൽ കേരളത്തിൽ നേട്ടം കുറിക്കുന്നത്. മുസ്​ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം  മലപ്പുറം ജില്ലയുടെ ചരിത്രം പറയുന്ന ‘മലപ്പുറം ജില്ല: പിറവിയും പ്രയാണവും’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രകാരൻ ജില്ലാ പഞ്ചായത്തിലേക്ക് എന്നാണ് വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും മറുപടി.

https://www.facebook.com/basheer.tpm/posts/3671232649580399

LEAVE A REPLY

Please enter your comment!
Please enter your name here