1:53 PM
കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്.
1:46 PM
കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ പതാകയുമായി സിപിഎം പ്രവര്‍ത്തകര്‍
കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ സിപിഎം പതാകയേന്തി സിപിഎം പ്രവർത്തകരും പങ്കെടുക്കുന്നു
1:29 PM
സി പി എം -ബി ജെ പി സംഘർഷത്തിൽ 3 പേർക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം -ബി ജെ പി സംഘർഷത്തിൽ 3 പേർക്ക് പരിക്ക്
കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന് ജയം
കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന് ജയം. യു.ഡി.എഫ് കേവല ഭൂരിപക്ഷം നേടി. ആകെയുള്ള 55 വാർഡിൽ 28 ഇടത്ത് യു.ഡി.എഫ് വിജയിച്ചു.
1:03 PM
തിരൂരങ്ങാടിയില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു
തിരൂരങ്ങാടി നഗരസഭ 34-ാം വാർഡില്‍ വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം വോട്ടെണൽ തടസപ്പെട്ടു. യന്ത്ര തകരാർ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലപ്പുറത്തുനിന്ന് ഇതിനായി പ്രത്യേക സംഘം എത്തി.
12:49 PM
തിരുവനന്തപുരത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു; യുഡിഎഫിന്റെ സ്ഥിതി ദയനീയം
തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി ലീഡ് മെച്ചപ്പെടുത്തുന്നു. ആകെയുള്ള 100 സീറ്റുകളില്‍ 88ലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 44ലും എല്‍ഡിഎഫ് മുന്നിലാണ്. ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫിന് ലീഡ്. എന്‍ഡിഎക്ക് 27 സീറ്റുകളില്‍ ലീഡുണ്ട്.
12:46 PM
കണ്ണൂർ കോർപ്പറേഷൻ ഭരണം യുഡിഫിന്
കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 55 അഗ കോർപ്പറേഷനിൽ യുഡിഎഫ് 28 സീറ്റ് കടന്നു.
തിരുനെല്ലിയില്‍ എല്‍.ഡിഎഫ്, കല്‍പറ്റ യു.ഡി.എഫിന്
വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ മുഴുവൻ സീറ്റുകളും എല്‍.ഡി.എഫ് നേടി. 17 സീറ്റുകളിലും ഇടതുമുന്നണി വിജയിച്ചു. കൽപറ്റ നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 13ഉം സീറ്റും നേടി.
12:46 PM
തിരുവനന്തപുരത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു; യുഡിഎഫിന്റെ സ്ഥിതി ദയനീയം
തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി ലീഡ് മെച്ചപ്പെടുത്തുന്നു. ആകെയുള്ള 100 സീറ്റുകളില്‍ 88ലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 44ലും എല്‍ഡിഎഫ് മുന്നിലാണ്. ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫിന് ലീഡ്. എന്‍ഡിഎക്ക് 27 സീറ്റുകളില്‍ ലീഡുണ്ട്.
12:41 PM
ഐക്കരനാടില്‍ എല്ലാ വാര്‍ഡുകളിലും ട്വന്റ് 20 വിജയിച്ചു
ഐക്കരനാട് പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റുകളിലും ട്വന്റി 20 ജയിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഒരു വാർഡിലും ജയിക്കാനായില്ല
12:27 PM
കോഴിക്കോട്ടെ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് തിരിച്ചടി
കോഴിക്കോട്ടെ നാല് മുനിസിപ്പാലിറ്റികളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
12:23 PM
കാസർകോട് ജില്ലാ പഞ്ചായത്ത് ഇഞ്ചോടിച്ച് പോരാട്ടം
എൽ ഡി എഫ് – 8
യു ഡി എഫ് – 7
ബി ജെ പി – 2
12:10 PM
പരപ്പനങ്ങാടിയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നില ഇങ്ങനെ
യുഡിഎഫ്- 29
എല്‍ഡിഎഫ്- 13
എന്‍ഡിഎ-3
12:06 PM
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് വൻ ജയത്തിലേക്ക്
UDF 23
LDF 12
NDA 1
11:58 AM
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍ തന്നെ
തിരുവനന്തപുരം കോര്‍പറേഷനില്‍ 20 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 13 സീറ്റുകളില്‍ വിജയിച്ച എന്‍ഡിഎ 24 ഇടങ്ങളില്‍ കൂടി ലീഡ് ചെയ്യുന്നുണ്ട്. നാല് സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. ഇപ്പോള്‍ ആറിടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു.
11:35 AM
സുല്‍ത്താന്‍ ബത്തേരി നഗരസഭഎല്‍ഡിഎഫ് നില നിർനിർത്തി
LDF – 21
UDF – 7
IND – 1
11:34 AM
കാഞ്ഞങ്ങാട് നഗരസഭ LDF നിലനിർത്തി
കേവല ഭൂരിപക്ഷം കടന്നു
11:33 AM
കോൺഗ്രസും ലീഗും പരസ്പരം മത്സരിച്ച വളപട്ടണം ലീഗ് ഭരിക്കും
കോൺഗ്രസും മുസ്‍ലിം ലീഗും പരസ്പരം മത്സരിച്ച വളപട്ടണത്ത് ലീഗിന് വൻ നേട്ടം. കോൺഗ്രസിനെ ഒരു സീറ്റിലൊതുക്കി. ലീഗും വെൽഫെയര്‍ പാര്‍ട്ടിയും ചേർന്ന് പഞ്ചായത്ത് ഭരിക്കും
11:31 AM
കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍
31 സീറ്റുകളില്‍ എല്‍ഡിഎഫും 29 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നില്‍
11:26 AM
തിരൂർ നഗരസഭ യുഡിഎഫ് തിരിച്ചു പിടിച്ചു
യുഡിഎഫ് – 19
എല്‍ഡിഎഫ് – 16
മറ്റുള്ളവര്‍ – 2
ബിജെപി – 1
നേരത്തെ 19 സീറ്റുകളോടെ എല്‍ഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റിയാണിത്
11:21 AM
തിരുവനന്തപുരം മേയര്‍ പരാജയപ്പെട്ടു
തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാരനോടാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. എ.ജി ഒലീനയും പുഷ്പലതയുമാണ് തോറ്റത്.
11:17 AM
കോഴിക്കോട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ എല്‍ഡിഎഫ് മുന്നേറ്റം
ഗ്രാമ പഞ്ചായത്തുകളില്‍
എല്‍ഡിഎഫ് – 40
യുഡിഎഫ് – 28
ബ്ലോക്ക് പഞ്ചായത്തുകളിൽ
എല്‍ഡിഎഫ് – 10
യുഡിഎഫ് – 2
11:05 AM
ചെങ്ങന്നൂരില്‍ നറുക്കെടുപ്പിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം
ചെങ്ങന്നൂർ നഗരസഭയിലെ 16 വാർഡിൽ നറുക്കെടുപ്പിലൂടെ എൻഡിഎ സ്ഥാനാര്‍ത്ഥി ജയിച്ചു
ആന്തൂരില്‍ ഇത്തവണയും പ്രതിപക്ഷമില്ല
ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു
11:03 AM
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ
നില മെച്ചപ്പെടുത്തി യുഡിഎഫും എൻഡിഎയും.
LDF-32
UDF-22
NDA-7
OTH-1
10:49 AM
കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വൻ വിജയം.
എല്‍ഡിഎഫ് – 25
യുഡിഎഫ് – 1
എന്‍ഡിഎ – 1
മറ്റുള്ളവര്‍ – 1
ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി യു.ഡി.എഫിന്
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി യു.ഡി.എഫിന്. ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഭരണത്തിലിരുന്ന എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
10:43 AM
കള്ളപ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് കോടിയേരി
എൽഡിഎഫിന്റേത് എതിഹാസിക വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ കള്ള പ്രചരണം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
10:43 AM
കണ്ണൂരില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു
കണ്ണൂർ കോർപ്പറേഷനിൽ എല്‍ഡിഎഫ് മേയർ സ്ഥാനാർത്ഥി എന്‍. സുകന്യയ്ക്ക് പൊടിക്കുണ്ട് ഡിവിഷനിൽ മികച്ച വിജയം.
തൃശൂരില്‍ ബി.ഗോപാലകൃഷ്ണന്‍ തോറ്റു
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.
10:42 AM
മുക്കം നഗരസഭയിൽ വിമതന്റെ നിലപാട് നിര്‍ണായകം
യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യത്തിനും എല്‍ഡിഎഫിനും 15 വീതം സീറ്റുകൾ. ഇവിടെ സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്റെ നിലപാട് നിർണായകമാവും. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ്.
10:31 AM
കെ. സുരേന്ദ്രന്റെ വാര്‍ഡില്‍ ബിജെപിക്ക് ജയം
ബി ജെ പി സംസ്ഥാന പ്രസി കെ.സുരേന്ദ്രന്റെ വാർഡിൽ ബിജെപി ജയിച്ചു. അത്തോളി ഒന്നാം വാർഡിൽ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.
10:28 AM
ചെങ്ങന്നൂരില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍ കടുത്ത മത്സരം
ചെങ്ങന്നൂർ നഗരസഭയിൽ പന്ത്രണ്ടുവാർഡുകൾ എണ്ണിയപ്പോൾ യുഡിഎഫ് എൻഡിഎ മുന്നണികൾ ഒപ്പത്തിനൊപ്പം
എൻഡിഎ – 5
യുഡിഎഫ് – 7
എൽഡിഎഫ് – 1
സ്വതന്ത്രൻ – 1
10:23 AM
വളാഞ്ചേരിയില്‍ യുഡിഎഫ്; കൊയിലാണ്ടിയില്‍ എല്‍ഡിഫ്
വളാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് 13 സീറ്റുകളിലും എല്‍ഡിഎഫ് ആറ് സീറ്റുകളിലും മുന്നില്‍. ഒരിടത്ത് ബിജെപി. കൊയിലാണ്ടിയില്‍ 11 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.
10:19 AM
തൊടുപുഴയില്‍ കോണ്‍ഗ്രസ് വിമത വിജയിച്ചു
തൊടുപുഴ നഗരസഭ 19-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. കോണ്ഗ്രസ് വിമത സ്ഥാനാർഥി നിസാ സക്കീർ വിജയിച്ചു.
10:15 AM
തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു; കൊച്ചിയില്‍ നാല് സീറ്റുകളില്‍ ബിജെപി
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. 23 സീറ്റുകളില്‍ എല്‍ഡിഎഫും 11 ഇടങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് മുന്‍തൂക്കം. അതേസമയം കൊച്ചി കോര്‍പറേഷനില്‍ നാലിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.
10:11 AM
കിഴക്കമ്പലത്ത് ട്വന്റി 20ക്ക് ലീഡ്; ജില്ലാ പഞ്ചായത്തിലും മുന്നേറ്റം
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ ട്വന്റി 20 അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നില്‍
10:09 AM
ആലപ്പുഴയില്‍ എല്‍ഡിഎഫ് ലീഡ്
ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. നാല് സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു
10:08 AM
കൊച്ചിയില്‍ മൂന്നിടങ്ങളില്‍ എന്‍ഡിഎ വിജയിച്ചു; കണ്ണൂരില്‍ അക്കൗണ്ട് തുറന്നു
കൊച്ചി കോർപറേഷനിലെ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 29, 62, 28 ഡിവിഷനുകളിലാണ് വിജയിച്ചത്. ഒരു സീറ്റിൽ ലീഡ് തുടരുന്നു
പാലായിൽ ജോസഫ് വിഭാഗത്തെ നയിച്ച മുൻ നഗരസഭ ചെയര്‍മാന്‍ തോറ്റു
പാലായിൽ ജോസഫ് വിഭാഗത്തെ നയിച്ച മുൻ നഗരസഭ ചെയര്‍മാന്‍ കുരിയാക്കോസ് പടവന് പരാജയം. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി ആന്‍റോ പന്തടിഞ്ഞാറേക്കരയാണ് ഇവിടെ ജയിച്ചത്.
10:05 AM
കണ്ണൂരില്‍ അക്കൗണ്ട് തുറന്ന് ബിജെപി; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു
കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ബിജെപിയിലെ വി.കെ ഷൈജുവാണ് ഇരുനൂറിലേറെ വോട്ടിന് ജയിച്ചത്. കോർപ്പറേഷൻ ചരിത്രത്തിൽ ബിജെപിയുടെ ആദ്യ അംഗമായി വി.കെ ഷൈജു
അമ്പലപ്പുഴയിൽ മൂന്നിടത്ത് എൽ.ഡി.എഫ്
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ എൽ ഡി എഫിലെ സിയാദ് വിജയിച്ചു. മൂന്നാം വാർഡ് എൽ ഡി എഫിലെ ശ്രീകുമാർ വിജയിച്ചു. നാലാം വാർഡിൽ എൽ ഡി എഫിലെ രമേശൻ വിജയിച്ചു.
കൊച്ചിയില്‍ എല്‍.ഡി.എഫ് മേയർ സ്ഥാനാർഥി അനിൽകുമാറിന് ജയം
കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍ വിജയിച്ചു. യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു.
9:55 AM
കണ്ണൂരില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ; വര്‍ക്കലയില്‍ ബിജെപി
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മേൽകൈ. എല്‍ഡിഎഫ് 11 സീറ്റുകളിലും യുഡിഎഫ് 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇഞ്ചേടിഞ്ച് പോരാട്ടം നടക്കുന്ന വര്‍ക്കല നഗരസഭയില്‍ ബിജെപി 8 സീറ്റുകളിലും എൽഡിഎഫ് 7 സീറ്റുകളിലും മുന്നില്‍.
9:54 AM
തിരുവനനന്തപുരത്ത് ആദ്യ ജയം എല്‍ഡിഎഫിന്; ലീഡ് ഉയര്‍ത്തി ഇടതുമുന്നണി
തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യ ജയം എല്‍ഡിഎഫിന്. ബീമാപള്ളി ഈസ്റ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുധീർ വിജയിച്ചു. നിലവില്‍ 21 സീറ്റുകളില്‍ എല്‍ഡിഎഫും ബിജെപി 13 സീറ്റുകളിലും മുന്നിലാണ്. മൂന്ന് സീറ്റുകളിലാണ് യുഡിഎഫിന് ലീഡുള്ളത്.
9:47 AM
കൊച്ചിയില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു
കൊച്ചി കോർപറേഷനില്‍ എല്‍ഡിഎഫ് മേയർ സ്ഥാനാർഥി എം അനിൽ കുമാർ 608 വോട്ടിന്റെ ലീഡിൽ വിജയിച്ചു. എളമക്കര 33-ാം ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചത്. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി നേരത്തെ പരാജയപ്പെട്ടിരുന്നു. കോര്‍പറേഷനില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും 22 ഇടങ്ങളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.
9:46 AM
കൊച്ചി, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഒപ്പത്തിനൊപ്പം
കൊച്ചി, കണ്ണൂര്‍ കോർപറേഷനുകളില്‍ യുഡിഎഫും എൽഡിഫും ഒപ്പത്തിനൊപ്പം. കൊച്ചിയില്‍ യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 16 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എൻഡിഎ അഞ്ചിടങ്ങളിലാണ് മുന്നിലുള്ളത്. കണ്ണൂര്‍ കോര്‍പറേഷനില്‍ അഞ്ച് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. ഒരിടത്താണ് എന്‍ഡിഎ ലീഡ്
9:43 AM
കോഴിക്കോട് യുഡിഎഫിന് തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു
കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി അജിത പരാജയപ്പെട്ടു. 30 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ആറ് സീറ്റുകളില്‍ വീതമാണ് യുഡിഎഫും എന്‍ഡിഎയും മുന്നിലുള്ളത്.
9:39 AM
മുക്കത്ത് എല്‍ഡിഎഫ് മുന്നേറ്റം; 11 സീറ്റുകളില്‍ ലീഡ്
യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യം കടുത്ത മത്സരം കാഴ്ചവെച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ വ്യക്തമായ ലീഡ് സ്ഥാപിച്ച് എല്‍ഡിഎഫ്. 11 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ നാലിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. രണ്ട് സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.
9:35 AM
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നിലേക്ക്; വര്‍ക്കലയില്‍ എന്‍ഡിഎ
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. 20 സീറ്റുകളില്‍ ഇപ്പോള്‍ എല്‍ഡിഎഫും 14 സീറ്റുകളില്‍ എന്‍ഡിഎയും മുന്നില്‍. നാലിടങ്ങളിലാണ് യുഡിഎഫ് ലീഡ്.
9:28 AM
ആലപ്പുഴയിൽ എസ്.ഡി.പി.ഐക്ക് ജയം
ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്.ഡി.പി.ഐയിലെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡ് എസ് ഡി പി ഐയിൽ ടി ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
9:20 AM
തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച്; യുഡിഎഫ് പിന്നിലേക്ക്
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരം കടുക്കുന്നു. 16 സീറ്റുകളില്‍ എല്‍ഡിഎഫും 15 ഇടങ്ങളില്‍ എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു. നാല് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ്.
9:10 AM
പാലക്കാട് നഗരസഭയില്‍ ആദ്യഫല സൂചനകളിൽ എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം
പാലക്കാട് നഗരസഭയില്‍ ആദ്യഫല സൂചനകളിൽ എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം
9:08 AM
മന്ത്രി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി
മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റു. വളാഞ്ചേരി നഗരസഭയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.
തിരുവില്വാമല പഞ്ചായത്തില്‍ വോട്ടെണ്ണൽ ആരംഭിച്ചിട്ടില്ല
തിരുവില്വാമല പഞ്ചായത്തില്‍ വോട്ടെണ്ണൽ ആരംഭിച്ചിട്ടില്ല. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസർ എട്ടരക്കാണ് എത്തിയത്. ഇതില്‍ കൗണ്ടിംഗ് ഏജന്റുമാർ പ്രതിഷേധിക്കുന്നു
9:07 AM
കട്ടപ്പന നഗരസഭയിൽ കഴിഞ്ഞ വർഷം ഹൈറേഞ്ച് സംരക്ഷണ സമിതിയും എൽഡിഎഫും വിജയിച്ചിടത്തു യുഡിഎഫ് മുന്നേറ്റം
കട്ടപ്പന നഗരസഭയിൽ കഴിഞ്ഞ വർഷം ഹൈറേഞ്ച് സംരക്ഷണ സമിതിയും എൽഡിഎഫും വിജയിച്ചിടത്തു യുഡിഎഫ് മുന്നേറ്റം
9:06 AM
കൊടുവള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 5 വോട്ട്
കൊടുവള്ളി ഒന്നാം ഡിവിഷനിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ബഷീറിന് ലഭിച്ചത് വെറും 5 വോട്ട്.
9:05 AM
മലപ്പുരം നഗരസഭയില്‍ 25 വർഷത്തെ എൽഡിഎഫ് കുത്തക തകർത്തു
മലപ്പുരം നഗരസഭയില്‍ 25 വർഷത്തെ എൽഡിഎഫ് കുത്തക തകർത്തു. മലപ്പുരം നഗരസഭ 1ാം വാർഡ് യുഡിഫ് ജയിച്ചു.
9:04 AM
ആദ്യഫല സൂചനകള്‍ യു.ഡി.എഫിനൊപ്പം
83 പഞ്ചായത്തുകളിലും 36 മുന്‍സിപ്പാലിറ്റികളും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. 31 നഗരസഭകള്‍ ഇടതിനൊപ്പമാണ്. കൊടുവള്ളി നഗരസഭ ഒന്നാം ഡിവിഷനില്‍ യു.ഡി.എഫ് വിജയിച്ചു. ചങ്ങനാശ്ശേരി നഗരസഭയില്‍ മൂന്നിടത്ത് എന്‍.ഡി.എക്കാണ് വിജയം.
9:03 AM
മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം; പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം
ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുകയാണ്. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നു.
8:54 AM
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നില്‍
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നില്‍. അഴിയൂരും കോടഞ്ചേരിയും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. കോഴിക്കോട് ഏറാമലയില്‍ ആര്‍.എം.പി-യു.ഡി.എഫ് സഖ്യം ലീഡ് ചെയ്യുകയാണ്. കോഴിക്കോട് ചേറോട് പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നിലാണ്.
8:52 AM
ഷൊര്‍ണൂരില്‍ ബിജെപി ലീഡ്
ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്
8:51 AM
കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്.
8:47 AM
ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു
ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ലീഡ് തിരിച്ചുപിടിത്ത് എല്‍ഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് രണ്ടിടങ്ങളിലും രണ്ടിടങ്ങളില്‍ എന്‍ഡിഎയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു
8:46 AM
മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫിന് ലീഡ്
25 നഗരസഭകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. 21 നഗരസഭകളില്‍ ഇടതാണ് മുന്നില്‍. പഞ്ചായത്തുകളില്‍ എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. മുക്കം നഗരസഭയില്‍ യു.ഡി.എഫാണ് മുന്നില്‍.
8:45 AM
തൃശൂര്‍ കോര്‍പറേഷനില്‍ ലീഡ് നേടി എല്‍ഡിഎഫ്
ബിജെപിയെ പിന്നിലാക്കി തൃശൂര്‍ കോര്‍പറേഷനില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടങ്ങളില്‍ എല്‍ഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
8:44 AM
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ആധിപത്യം
ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് രണ്ടിടങ്ങളിലും എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു.
8:43 AM
കൊടുവള്ളിയില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ മജീദ് മാസ്റ്റിന് വിജയം
കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ വിജയിച്ചു. 56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്.
08:41 AM
ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍
രണ്ട് ജില്ലാ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.