റാന്നിയില്‍ ബി.ജെ.പി പിന്തുണയില്‍ സി.പി.ഐ.എമ്മിന് ഭരണം

0
196

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ബി.ജെ.പി.

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.

റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ച് എണ്ണം യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

ഒരു സ്വതന്ത്രന്റെയും, രണ്ട് ബി.ജെ.പി അംഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം കൂട്ടുകെട്ട് നേരത്തെയുണ്ടായ ധാരണകളുടെ പുറത്താണോ എന്നതില്‍ വ്യക്തതയില്ല. സ്വതന്ത്ര്യന്റെ പിന്തുണയോടെ അധികാരത്തിലെത്താമെന്നായിരുന്നു പ്രദേശത്ത് യു.ഡി.എഫ് കരുതിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ അവസാന നിമിഷം ബി.ജെ.പി എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here