റഷ്യയുടെ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

0
246

മോസ്‌കോ: ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യ നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം പ്രകാരം 91.4 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരീക്ഷണങ്ങളില്‍ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങള്‍. സ്പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടലെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ സ്പുട്‌നിക് വി വാക്സിന്‍ കോവിഡ് -19 നെതിരെ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സംരക്ഷണം നല്‍കുമെന്ന് വാക്സിന്‍ വികസിപ്പിച്ച ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി മേധാവി അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് അവകാശപ്പെട്ടിരുന്നു. അലക്സാണ്ടര്‍ ജിന്റ്സ്ബറിന്റെ അഭിപ്രായത്തില്‍ 96 ശതമാനം കേസുകളിലും സ്പുട്നിക് വി ഫലപ്രദമാണ്.

ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഡിസംബര്‍ രണ്ടിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രാജ്യവ്യാപകമായി വാക്സിനേഷന്‍ നടത്താന്‍ ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here