മുസ്‌ലിം ലീഗ് പിന്തുണച്ചു; മീഞ്ചയില്‍ ബി.ജെ.പിയെ പുറത്താക്കി 20 വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫ് ഭരണം

0
170

മഞ്ചേശ്വരം: ഇരുപത് വര്‍ഷത്തിനു ശേഷം മീഞ്ച പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. മുസ്‌ലിം ലീഗിന്റെ പിന്തുണയോട് കൂടിയാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത്.

ബി.ജെ.പിയിലെ ആശാലതയെയാണ് സി.പി.ഐ അംഗം സുന്ദരി പരാജയപ്പെടുത്തിയത്. ലീഗ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ആറിനെതിരെ ഒന്‍പത് വോട്ടിനാണ് വിജയം. ഇതോടെ സി.പി.ഐയിലെ സുന്ദരി പ്രസിഡന്റും സി.പി.ഐ യിലെ തന്നെ ജയറായ മൂഡംബയല്‍ വൈസ് പ്രസിഡന്റുമായി.

പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.ഐക്ക് മൂന്നും സി.പി.എമ്മിന് രണ്ടും ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. മുസ്‌ലിം ലീഗിന് മൂന്ന് അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയും സുന്ദരിക്ക് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here