ബിജെപിയും ഇടത് സ്വതന്ത്രനും പിന്തുണച്ചു, മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വിമത പ്രസിഡന്റ്; ലീഗിന് ഭരണനഷ്ടം

0
198

കാസര്‍കോട്:(www.mediavisionnews.in) കാലങ്ങളായി മഞ്ചേശ്വരം പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്ലീംലീഗിന് ഇത്തവണ ഭരണം നഷ്ടമായി. ബിജെപിയും എല്‍ഡിഎഫിന്റേത് ഉള്‍പ്പെടെ സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയ്ക്ക് വോട്ട് ചെയ്തു. ചിഹ്നത്തില്‍ മത്സരിച്ച സിപിഎം, സിപിഐ അംഗങ്ങള്‍ വിട്ടുനിന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എട്ടു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതയ്ക്ക് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു. ഇതില്‍ ആറെണ്ണം ബിജെപി അംഗങ്ങളുടേതാണ്. ഇതിന് പുറമേ എല്‍ഡിഎഫ് സ്വതന്ത്രന്‍ ഉള്‍പ്പെടെ സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയ്ക്ക് പിന്നില്‍ അണിനിരന്നതോടെയാണ് ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ ഉണ്ടായത്.

ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ രണ്ടുപേരും സിപിഐയുടെ ഒരാളുമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ലീഗിന്റെ ഭരണം അവസാനിപ്പിക്കാനായിരുന്നു രഹസ്യനീക്കം. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വതന്ത്രര്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്നാണ് എല്‍ഡിഎഫിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here