മസ്‌കറ്റ്: 2020ലെ ആദ്യ 11 മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2020 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 272,126 പ്രവാസി തൊഴിലാളികളാണ് ഒമാനില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളായിരുന്നു ഒമാനില്‍ ഉണ്ടായിരുന്നു. ഇത് 1,440,672 ആയി കുറഞ്ഞു. പ്രവാസികളുടെ മടങ്ങിപ്പോക്ക് തുടരുമ്പോഴും ഒമാനില്‍ ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹം ബംഗ്ലാദേശികളാണ്. 630,681 ആയിരുന്ന ഇവരുടെ ജനസംഖ്യ 552,389 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 617,730 ആയിരുന്ന ഇന്ത്യക്കാരുടെ എണ്ണം 491,980 ആയി ചുരുങ്ങി.