പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ​ഗുണമുണ്ട്

0
377

പുരുഷന്മാർ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ​ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലാക്ടോലൈക്കോപീന്‍’ (Lycopene ) എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശുക്ലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതായി ഞങ്ങൾക്ക് കണ്ടെത്താനായെന്ന് സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് സർവകലാശാലയിലെ ​ഗവേഷകൻ അലൻ പേസി പറഞ്ഞു.

‌ബീജത്തിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനൊടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിന് കഴിവുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. ചില പച്ചക്കറികളിലും പഴങ്ങളിലും ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിലാണ് കൂടുതലായും ഇത് കാണപ്പെടുന്നതെന്ന് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനി’ ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here