പാലക്കാട്: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്.
കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ ബന്ധുക്കളെന്നാണ് സൂചന. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.