തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.