ദുബൈ: ലോകത്തിന് മുന്നിൽ വലിയ സാധ്യതകൾ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കൽ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേർത്തുവെക്കാവുന്ന കോവിഡ് കാല ട്രെൻഡാണ് ഗൾഫ് നാടുകളിലെ വിവാഹം.
മുൻപ് അപൂർവമായി മാത്രമാണ് മലയാളി കുടുംബങ്ങൾ ഗൾഫ് നാടുകളിൽ വിവാഹം നടത്തിയിരുന്നത്. എന്നാൽ, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത് മാത്രം നൂറോളം വിവാഹങ്ങൾക്ക് പ്രവാസലോകം വിരുന്നൊരുക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗൾഫിലെ പ്രവാസി വിവാഹം സർവസാധാരണമാകുമെന്നാണ് വിലയിരുത്തൽ.
വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കിൽ വിവാഹം നടത്താൻ മാത്രം എന്തിന് നാട്ടിലേക്ക് പോകണം എന്നാണ് ഇപ്പോഴത്തെ ചിന്ത. വസ്ത്രങ്ങളായാലും സ്വർണമായാലും വിത്യസ്തതകളുടെ സംഗമകേന്ദ്രമാണ് ഗൾഫ്. ഏത് രാജ്യത്തുള്ളവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും എന്നതാണ് ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത.
ഇവിടെയുള്ള ആഭരണങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. വസ്ത്രങ്ങളായാലും സ്വർണമായാലും, കുറഞ്ഞ നിരക്കിൽ ഗുണനിലവാരവും വെത്യസ്തതകളുമുള്ള സെലക്ഷൻ ഇവിടെ ലഭ്യമാണ്. പരമ്പരാഗത ശൈലിമുതൽ മോസ്റ്റ് മേഡേൺ ട്രെൻറ് വരെ ഇവിടെ സുലഭം. മലബാർ ഗോൾഡിൽ വധുവിെൻറ ഇഷ്ടത്തിനനുസരിച്ചാണ് ആഭരണങ്ങളുടെ ഡിസൈൻ തയാറാക്കുന്നത്.
മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന ഡിസൈൻ പറഞ്ഞുകൊടുത്താൽ ദിവസങ്ങൾക്കുള്ളിൽ പ്രത്യേക വെഡിങ് പാക്കേജുകളും ജൂവലറികൾ നൽകുന്നുണ്ട്. ലോകത്തിലെ എല്ലാതരം ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും ലഭിക്കുമെന്നത് ഗൾഫ് നാടുകളിലെ വിവാഹത്തിന് സ്വീകാര്യത വർധിപ്പിക്കുന്നു. കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങളും ഭക്ഷണവും യാത്രസൗകര്യങ്ങളും ഒരുക്കുന്ന ടൂർ ഓപറേറ്റർമാരും ഇവൻറ് മാനേജ്മെൻറുകളും പുതിയ മാർക്കറ്റിൽ സജീവമാണ്.