കാസര്‍കോട്: കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സിബി തോമസിനും ബേക്കല്‍ തീരദേശ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷിച്ചതിനാണ് ബഹുമതി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സിബിതോമസിനു ഇതു രണ്ടാം തവണയാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുന്നത്.2014ല്‍ ഉപ്പളയില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയെ മുംബൈയില്‍ വച്ചു അറസ്റ്റു ചെയ്തതിനായിരുന്നു ആദ്യത്തെ ബഹുമതി.
ബളാല്‍, ചുള്ളി സ്വദേശിയായ സിബി തോമസ് തൊണ്ടി മുതലും ദൃക്സാക്ഷിയും ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.