സിപിഎമ്മിനെ തോൽപ്പിക്കാൻ അടവ്; ഈ പഞ്ചായത്തിലെ 4 വാർഡിൽ ബിജെപിയ്ക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥി

0
174

പൂക്കോട്ട്ക്കാവ് പഞ്ചായത്തിലെ 13 വാർഡുകളിൽ നാലെണ്ണത്തിലാണ് ഇരു പാർടികളും സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്. ഒന്ന്, രണ്ട്, ആറ്, പതിമൂന്ന് തുടങ്ങിയ വാർഡുകളിലാണ് കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിയ്ക്കുന്നത്.

രണ്ടു മുന്നണികളും ഇറക്കിയിട്ടുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഇവരുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിലാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ഒന്നാം വാർഡിൽ രജനി രാമൻകുട്ടി, രണ്ടിൽ സതീദേവി, ആറിൽ ശ്രീനിവാസൻ, 13ൽ ശ്യാമള എന്നിവരാണ് കോൺഗ്രസ് – ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികൾ. ഇതിന് പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നതിന് പുറമെ മൂന്നു വാർഡുകളിൽ ബിജെപി മത്സരിയ്ക്കുന്നില്ല.

കോൺഗ്രസും ബിജെ പിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് സിപിഎം നേതാവും പൂക്കോട്ട്കാവ് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ജയദേവൻ ആരോപിച്ചു. എന്നാൽ ബിജെപിയുമായി ഒരു സഖ്യവും ഇല്ലായെന്നും സിപിഎമ്മിനെ തോൽപ്പിക്കാൻ ഈ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് പൂക്കോട്ട്ക്കാവ് മണ്ഡലം കമ്മറ്റി വ്യക്തമാക്കി.

കോൺഗ്രസുമായി ഒത്തുകളിയാണെന്ന ആരോപണം ബിജെപിയും നിഷേധിച്ചു. പഞ്ചായത്തിൽ ശക്തിയുള്ള എല്ലാ സ്ഥലത്തും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടെന്നും ബിജെപി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എന്നാൽ പൂക്കോട്ട്ക്കാവിലെ കോൺഗ്രസ് – ബിജെപി അടവ് നയത്തിനെതിരെ രാഷ്ട്രീയ പ്രചരണം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം.

LEAVE A REPLY

Please enter your comment!
Please enter your name here