അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വര്‍ണം നേടാന്‍ അവസരം. യുഎഇയില്‍ താമസിക്കുന്നവരാണ് നിങ്ങളെങ്കില്‍, ബിഗ് ടിക്കറ്റിന്റെ 2+1 ടിക്കറ്റ് ഓഫറില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍ 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. നവംബര്‍ 12 വെളുപ്പിനെ 12 മണി മുതല്‍ നവംബര്‍ 14 രാത്രി 11.59 വരെയുള്ള സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കാണ് 100 ഗ്രാം 24 കാരറ്റ് ഗോള്‍ഡ് ബാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഈ നിശ്ചിത കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. ഇത്തരത്തില്‍ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്കാണ് 100 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്നത്. ഇനി കാത്തിരിക്കേണ്ട, ഈ സുവര്‍ണാവസരം പാഴാക്കരുത്. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.