വിവാഹത്തിനായുള്ള മതംമാറ്റം നിരോധിക്കും: കര്‍ണാടക മന്ത്രി

0
171

വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിച്ച് നിയമനിർമാണം നടത്തുമെന്ന് കർണാടക ടൂറിസം മന്ത്രി സി.ടി രവി. ലവ് ജിഹാദിനെ നേരിടാൻ നിയമംകൊണ്ടുവരുമെന്ന് ഉത്തർപ്രദേശും ഹരിയാനയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടക മന്ത്രിയുടെ പ്രതികരണം.

“അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കർണാടക കൊണ്ടുവരും. ജിഹാദികൾ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോൾ ഞങ്ങൾക്ക് മൗനം പാലിക്കാനാവില്ല. മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും കഠിനമായ ശിക്ഷ നേരിടേണ്ടിവരും” എന്നാണ് മന്ത്രിയുടെ ട്വീറ്റ്.

വിവാഹത്തിന് മാത്രമായി മതംമാറുന്നത് സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം തേടി നവദമ്പതികള്‍ ഹര്‍ജി നല്‍കിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഫരീദാബാദില്‍ 20 വയസസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലവ് ജിഹാദിനെ നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here