വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഇതാ ചില നുറുങ്ങ് വിദ്യകള്‍ !

0
477

വണ്ണം കുറയ്ക്കാനായി പട്ടിണി കിടന്നാല്‍  ഭാരം കുറയില്ലെന്ന് മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ആവശ്യമുള്ള ഒന്നാണ് പോഷകസമ്പുഷ്ടമായ ഭക്ഷണം. അതിനാല്‍ നല്ല ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികളെ പരിചയപ്പെടാം. 

ഒന്ന്… 

ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും.

രണ്ട്… 

കഴിക്കുവാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കുക. ഇതും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്… 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക.

നാല്… 

ഭക്ഷണത്തിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത്  നല്ലതാണ്. 

അഞ്ച്…

ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ ഉപേക്ഷിച്ച് പോഷകങ്ങളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മധുരം, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇടയ്ക്ക് വിശക്കുമ്പോള്‍ നട്സ്, പഴങ്ങള്‍, സാലഡുകള്‍ എന്നിവ കഴിക്കാം.

ആറ്…

പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബ്രേക്ക്ഫാസ്റ്റിന് മുട്ട, പയര്‍വര്‍ഗഭങ്ങള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ഏഴ്…

സമ്മർദ്ദവും ഉത്കണ്ഠയും വിശപ്പ് കൂട്ടുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ സ്വീകരിക്കുക.

എട്ട്…

ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാൽ, നിങ്ങൾക്ക് മതിയായ വിശ്രമവും ഉറക്കവും ലഭിക്കുന്നു എന്നത് ഉറപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here