രോഗം ഭേദമാകാതെ എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലടച്ചത് വിവാദത്തില്‍

0
250

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നടപടിയാണ് വിവാദമായത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം.എല്‍.എയെ പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു കഴിഞ്ഞ ദിവസം ആന്‍ജിയോഗ്രാം ചെയ്തിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ആന്‍ജിയോപ്ലാസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച വൈകീട്ട് ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജധികൃതര്‍ ധൃതി പിടിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറക്കി മരുന്ന് കഴിച്ചാല്‍ മാറുന്ന അസുഖമാണെന്ന് റിപോര്‍ട്ട് ചെയ്ത് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം. എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച്ച ഹൈക്കോടതി വിധി പറയാനിരിക്കെ വീണ്ടും ജയിലേക്ക് മാറ്റിയത് ഗുഢാലോചനയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here