രണ്ട് ലക്ഷം രൂപയോ അതിലധികമോ കൈ നീട്ടി വാങ്ങരുത്; എട്ടിന്റെ പണി കിട്ടും

0
229

ദില്ലി: ഇൻകം ടാക്സ് നിയമപ്രകാരം രണ്ട് ലക്ഷം രൂപ പണമായി ആരിൽ നിന്നും സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒറ്റ ദിവസം നടക്കുന്ന ഇടപാടായാലും ഒരൊറ്റ ഇവന്റിന്റെ പേരിൽ സ്വീകരിക്കുന്നതായാലും ഏതെങ്കിലും പ്രത്യേക ഇടപാടിന്റെ പേരിൽ സ്വീകരിക്കുന്നതായാലും നിയമം ഇത് വിലക്കുന്നു. ഈ തുക ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴിയോ കൈമാറുന്നതിന് ഇൻകം ടാക്സ് നിയന്ത്രണമില്ല.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്‌ടി തുടങ്ങിയ സേവനങ്ങൾ വഴി പണം അയക്കുന്നതിന് നിയന്ത്രണമില്ല. ഈ മാർഗങ്ങളിലൂടെ രണ്ട് ലക്ഷമോ അതിൽ കൂടുതലോ പണം അയക്കാം.

ഒരു വ്യക്തി ആരിൽ നിന്നെങ്കിലും രണ്ട് ലക്ഷം രൂപയോ അതിലധികമോ തുക പണമായി കൈയിൽ വാങ്ങിയാൽ അയാൾ കൊടുക്കേണ്ടി വരിക വലിയ വിലയാണ്. സ്വീകരിക്കുന്ന തുക മുഴുവനായും കൈപ്പറ്റുന്നയാൾ പിഴയായി ഇൻകം ടാക്സിന് നൽകേണ്ടി വരുമെന്നതാണ് ഇൻകം ടാക്സ് നിയമത്തിലെ 269എസ്‌ടി, 271 ഡിഎ സെക്ഷനുകൾ പറയുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിന് വേണ്ടി എഴുതിയ ലേഖനത്തിൽ അവനീത് കൗർ വ്യക്തമാക്കുന്നു.

എന്നാൽ, സർക്കാരിനും ബാങ്കിങ് കമ്പനികൾക്കും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കിനും കോ-ഓപറേറ്റീവ് ബാങ്കിനും ഈ നിലയിൽ രണ്ട് ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിക്കുന്നതിന് വിലക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here