ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
മഥുരയുടെ ഷാഹി മസ്ജിദ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത് 13.37 ഏക്കര്‍ വിസ്തൃതിയുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്നും, അത് ഭക്തര്‍ക്കും, ഹൈന്ദവര്‍ക്കും അവകാശപ്പെട്ടതാണെന്നും അവിടെ സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് നീക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.
മഥുരയിലെ കത്ര കേശവ്ദേവ് ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് തകര്‍ത്തുവെന്നും അതിനു മുകളിലാണ് ഷാഹി മസ്ജിദ് പണിതതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ തന്നെ പള്ളി നില്‍ക്കുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും, ഒപ്പം കേസില്‍ തീര്‍പ്പാകുന്നതുവരെ ഹിന്ദുക്കള്‍ക്ക് ആ ഭൂമിയില്‍ ആഴ്ചയിലെ ചില ദിവസങ്ങളിലും ജന്‍മാഷ്ടമിയിലും ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.