കൊച്ചി∙ പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം അറസ്റ്റു രേഖപ്പെടുത്തിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം എത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നില്ല, ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ പരിശോധനയ്ക്കു ശേഷം വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താനായി ആശുപ്രതിയിലെത്തി. ഇവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയാണ്. ഇബ്രാഹികുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുമെന്നാണു സൂചന.