നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ മകൻ ബിലാൽ ആണ് വരൻ.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം.
നാദിർഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മീനാക്ഷിക്കുമൊപ്പമാണ് താരം എത്തിയത്.
നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്താണ് വധു ആയിഷ. മൂവരുമൊന്നിച്ചുള്ള ചിത്രങ്ങളും ടിക് ടോക് വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.


നാദിർഷായുടെ രണ്ടുമക്കളിൽ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് ആണ്. അടുത്തിടെ നമിതയെ ഒരു കിടിലൻ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുക്കിയത് ആയിഷയായിരുന്നു.