തിരഞ്ഞെടുപ്പിൽ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്; ആന്തൂരിൽ ആറ് പേർ എതിരില്ലാതെ വിജയിച്ചു

0
211

കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയാവുമ്പോൾ വിജയാരംഭത്തോടെ എൽ.ഡി.എഫ് തുടക്കം കുറിച്ചു.

കണ്ണൂർ ആന്തൂർ ന​ഗരസഭയിലെക്കുള്ള ആറ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും വേണ്ടി ഒരാൾ പോലും മത്സരരം​ഗത്തിറങ്ങിയില്ല

നഗരസഭ പിറവിയെടുത്ത 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 വാര്‍ഡില്‍ 14-ലും ഇടതുമുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here