താരലേലത്തിൽ ഇടം ലഭിച്ചില്ല; മുൻ ബംഗ്ലദേശ്​ അണ്ടർ 19 ക്രിക്കറ്റർ ആത്മഹത്യ ചെയ്​തു

0
263

ധാക്ക: ബംഗ്ലാദേശ്​ അണ്ടർ 19 ക്രിക്കറ്റ്​ ടീമിൽ അംഗമായിരുന്ന ​താരം ആത്മഹത്യ ചെയ്​തു. രാജ്​ഷാഹി സ്വദേശിയായ 21കാരൻ മുഹമ്മദ്​ സോസിബിനെയാണ്​ സ്വവസതിയിൽ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​.

2018ൽ സെയ്​ഫ്​ ഹുസൈന്റെ നേതൃത്വത്തിൽ ന്യൂസിലൻഡിൽ കൗമാര ലോകകപ്പിനിറങ്ങിയ ടീമിൽ അംഗമായിരു​ന്നു സോസിബ്​. എന്നാൽ പ്ലെയിങ്​ ഇലവനിൽ ഇടംപിടിക്കാൻ താരത്തിനായിരുന്നില്ല. വലംകൈയ്യൻ ബാറ്റ്​സ്​മാനായിരുന്ന സോസിബ്​ ബംഗ്ലദേശ്​ അണ്ടർ 19 ടീമിന്റെ ഏഷ്യ കപ്പ്​ സ്​ക്വാഡിലും ഇടം നേടിയിരുന്നു.

ബംഗബന്ധു ട്വൻറി20 കപ്പിനുള്ള താരലേലത്തിൽ താരത്തിന്​ ഇടം ലഭിച്ചിരുന്നില്ല. ഇതായിരിക്കാം കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ്​ സൂചന.

2018ൽ ലിസ്​റ്റ്​ എ ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 2018 മാർച്ചിൽ ധാക്ക പ്രീമിയർ ലീഗിൽ ഷിൻപുകുർ ക്രിക്കറ്റ്​ ക്ലബിനായാണ്​ താരം അവസാനം കളിച്ചത്​. ശ്രീലങ്കക്കും അഫ്​ഗാനിസ്​താനുമെതിരെ മൂന്ന്​ യൂത്ത്​ ഏകദിനങ്ങളിൽ ബംഗ്ലദേശ്​ ജഴ്​സിയണിഞ്ഞിട്ടുണ്ട്​.

സംഭവത്തിൽ ബംഗ്ലദേശ്​ ക്രിക്കറ്റ്​ ബോർഡ്​ ഗെയിം ഡെവലപ്​മെൻഡ്​ മാനേജർ ഇനാം മുഹമ്മദ്​ നടുക്കം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here