തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവായ ചർച്ചയാണ് നടന്നത്. എല്ലാ വകുപ്പുകളും സഹായം നൽകുമെന്ന് അറിയിച്ചു. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.