തിരുവനന്തപുരം (www.mediavisionnews.in) :എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.
കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്കാന് സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.
അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ആകെ ഗുണകരമാണ് ഈ പദ്ധതി. അതേസമയം ചില നിക്ഷിപ്ത താല്പര്യക്കാര്ക്ക് ഇത് ബുദ്ധിമുട്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കരുതെന്ന് ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ ഒത്തെ തോന്നാം. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.