ഓസ്‌ട്രേലിയ്ക്ക് മാത്രമല്ല, ടീം ഇന്ത്യക്കും പുതിയ ജഴ്‌സി; 1992ലെ ലോകകപ്പിന് സമാനം

0
378

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും പുതിയ ജഴ്‌സി. ഏകദിന, ട്വന്റി 20 പരന്പരയിവാണ് വിരാട് കോലിയും സംഘവും പുതിയ ജഴ്‌സിയില്‍ ഇറങ്ങുക. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയും പുതിയ ജഴ്‌സിയണിഞ്ഞാണ് കളിക്കുക. അതേസമയം, 1992 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ധരിച്ചിരുന്ന ജഴ്‌സിക്ക് സമാനമായ ജഴ്‌സിയാണ് വിരാട് കോലിക്കും സംഘത്തനും വേണ്ടി ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്.

കടും നീലനിറമുള്ള ജഴ്‌സിയണിഞ്ഞാവും ടീം ഇന്ത്യ കളിക്കുക. കഴുത്തിന് ഇരു വശങ്ങളിലുമായി ദേശീയ പതാകയുടെ നിറങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പുതിയ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. എംപിഎല്‍ സ്‌പോര്‍ട്‌സ് 120കോടി രൂപയ്ക്കാണ് ബിസിസിഐയുമായി മൂന്ന് വര്‍ഷ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഏകദിനത്തിലും മൂന്ന് ട്വന്റി 20യിലുമാണ് കളിക്കുക. 

ഏറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആകാശ നീലനിറത്തിലുള്ള ജഴ്‌സിയാണുണ്ടായിരുന്നത്. ഇടയ്ക്ക് കടുംനീലയും മഞ്ഞയും ചേര്‍ന്ന ജഴ്‌സിയും ബിസിസിഐ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയയും ട്വന്റി 20 പരമ്പരയ്ക്കായി പുതിയ ജഴ്‌സി പുറത്തുവിട്ടിരുന്നു. 

ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്ന ജഴ്‌സി എന്ന വിശേഷണത്തോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ ജഴ്‌സി പുറത്തിറക്കിയത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്‌സിയുടെ രൂപകല്‍പന. ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ജഴ്‌സി ആദ്യം ധരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here