എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്

0
167

എറണാകുളം പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് വെടിവെപ്പ്. ഗുണ്ടാംസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ആദിൽ ഷാ എന്ന ആൾക്ക് പരിക്കേറ്റു. തണ്ടേക്കാട് സ്വദേശി നിസാർ ആണ് പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്. വെടിയുതിര്‍ത്ത ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here