അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ കണ്ണൂർ സ്വദേശികളായ യുവാക്കൾ മരിച്ചു

0
209

അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ യുവാക്കൾ മരിച്ചു അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട്​ കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമി​ന്‍റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്‍റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്.

അൽ ഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്​ച പുലർച്ചെ നാലിനാണ്​ അപകടം നടന്നത്. ഈസ്​റ്റ്​ ബനിയാസിൽ ജെംസ് കേംബ്രിഡ്ജ് ഇൻറർനാഷനൽ സ്‌കൂളിനു സമീപം അൽ സൗദ് സ്ട്രീറ്റും അൽ വാദി സ്ട്രീറ്റും സംഗമിക്കുന്ന റൗണ്ട് എബൗട്ട് കഴിഞ്ഞ ഉടനെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ രണ്ടായി പിളർന്ന് മൃതദേഹങ്ങൾ കാറിൽ കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ ബനിയാസ് സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റി. രണ്ടുപേരും അവിവാഹിതരാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here