’18 കഴിഞ്ഞാല്‍ 21′; ഊട്ടുപാറയുടെ സ്ഥാനാര്‍ത്ഥി നാട്ടുകാരുടെ മുത്താണ്, ജനവിധി തേടി രേഷ്മ മറിയം റോയ്

0
252

ഈ വരുന്ന 18ാം തിയ്യതിക്കായുള്ള കാത്തിരിപ്പിലാണ് രേഷ്മ മറിയം റോയിയും നാട്ടുകാരും. ഊട്ടുപാറയുടെ മുത്തായ രേഷ്മ ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കായി ജനവിധ തേടുകയാണ്. എന്നാല്‍ 18ാം തിയ്യതിയാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. അത് കഴിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കാനുള്ള കാത്തിരിപ്പിലാണ്.

പ്രചാരണമൊക്കെ പൊടിപൊടിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുക്കാന്‍ 21 വയസാവണം ഈ മാസം 18ാം തിയ്യതിയാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്.. 18ാം തീയതി കഴിഞ്ഞ് രേഷ്മ മറിയം റോയി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡ് ഊട്ടുപാറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കും.

കോന്നി വിഎന്‍എസ് കോളേജില്‍ എസ്എഫ്‌ഐയലൂടെയാണ് രേഷ്മ നേതൃത്വത്തിലെത്തിയത്. ഇപ്പോള്‍ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും സിപിഐ എം ഊട്ടുപാറ ബ്രാഞ്ചംഗവുമാണ്.. വീട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ”മുത്ത്’എന്ന പേര് നാട്ടുകാര്‍ മുഴുവന്‍ വിളിച്ചു തുടങ്ങി.

ലോക് ഡൗണ്‍ കാലത്ത് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രൂപീകരിച്ച കൈത്താങ്ങ് പദ്ധതിയുടെ പ്രധാന വളണ്ടിയറായിരുന്നു. ഊട്ടുപ്പാറ തുണ്ടിയാം കുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ്. സഹോദരന്‍ : റോബിന്‍ മാത്യു റോയി.

LEAVE A REPLY

Please enter your comment!
Please enter your name here