തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനുമതി നല്‍കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാം. ട്യൂഷന്‍ സെന്ററുകള്‍ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമാണ്. ഒരേസമയം 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അല്ലെങ്കില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം.