വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് ധാരണ; എതിര്‍പ്പുമായി ഒരു വിഭാഗം; ജനകീയ മുന്നണിയുമായി എല്‍ഡിഎഫ്

0
284

മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുന്പോഴും താഴെ തട്ടില്‍ കാര്യങ്ങള്‍ മറിച്ചാണ്. പാട്ടും പ്രചാരണവുമെല്ലാം ഇരു കൂട്ടരും ഒരുമിച്ചാണ്. വെല്‍ഫെയര്‍-യുഡിഎഫ് സഖ്യത്തിനെതിരെ ജനകീയ മുന്നണി രൂപീകരിച്ചാണ് മുക്കത്ത് സിപിഎമ്മിന്‍റെ പോരാട്ടം. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനകീയ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

33 വാര്‍ഡുകളുളള മുക്കം മുന്‍സിപ്പാലിറ്റിയില്‍ ചേന്ദമംഗലൂരിലെ നാല് വാര്‍ഡുകളിണ് യുഡിഎഫ് പിന്തുണയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നത്.ബാക്കി സീറ്റുകളില്‍ യുഡിഎഫിനെ വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണയ്ക്കുന്നു. ജമാ അത്തെ ഇസ്ളാമിക്ക് കേരളത്തില്‍ ഏറ്റവും അടിത്തറയുളള പ്രദേശങ്ങളിലൊന്നാണ് ചേന്ദമംഗലൂര്‍. 2015ല്‍ ഇടതുമുന്നണിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സമാനമായ നീക്കുപോക്ക് ഇവിടെ ഉണ്ടായിരുന്നു.

ഏതായാലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള നീക്ക്പോക്ക് ചോദ്യം ചെയ്ത ചേന്ദമംഗലൂരിലെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഇവരുള്‍പ്പെടെ വെല്‍ഫെയര്‍ സഖ്യത്തോട് യോജിപ്പില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനകീയ മുന്നണിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here