വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടരും; താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി! സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങിച്ച് വീട്ടുകാരും

0
203

ചെറുതുരുത്തി: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടുകാരും. ശേഷം താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവം.

കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് താലിമാല ഭര്‍ത്താവിന് ഊരി നല്‍കി വധു കാമുകന്റെ കൂടെ കടന്നു കളയുകയായിരുന്നു.

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നല്‍കിയ ശേഷമാണ് കേസ് പിന്‍വലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here