ഡിസംബർ അവസാനം വരെ സ്കൂളുകൾ തുറക്കില്ല: കർണാടക മുഖ്യമന്ത്രി

0
196

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ ഡിസംബർ അവസാനം വരെ അടച്ചിടാൻ കർണാടക സർക്കാർ തീരുമാനിച്ചു. സ്കൂളുകളും, പ്രീ-യൂണിവേഴ്സിറ്റി, 11, 12 തുടങ്ങി എല്ലാം ക്ലാസുകളും ഡിസംബർ വരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി.

വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഡിസംബർ അവസാനം വരെ സ്കൂളുകളോ പി.യു കോളേജുകളോ ക്ലാസുകൾ ആരംഭിക്കില്ല, അതിനുശേഷം മറ്റ് തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

ചുരുക്കം ചില എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ അവിടെ ഹാജർനില അഞ്ച് ശതമാനത്തിൽ താഴെയാണ്. അതിനാൽ, ഡിസംബർ അവസാനം വരെ കാത്തിരിക്കുകയാണ്. കോവിഡ് സാഹചര്യമനുസരിച്ച് അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കർണാടകയിലെ സ്‌കൂളുകളും പി.യു കോളേജുകളും വീണ്ടും ഉടൻ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here