യു.ഡി.എഫ് സ്ഥാനാർത്ഥിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പരാതി നൽകി

0
199

ഉപ്പള: സമൂഹമാധ്യമങ്ങളിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തിയതിന് മഞ്ചേശ്വരം പൊലിസിൽ പരാതി നൽകി.

കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മഞ്ചേശ്വരം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന റഹ്മാൻ ഗോൾഡനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി ഗോൾഡൻ അബ്ദുൽ റഹ്മാനെ അപമാനിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വോയ്സ് ക്ലീപ്പും പോസ്റ്ററും പ്രചരിപ്പിച്ചതിനെതിരായാണ് പരാതി നൽകിയത്.

സ്ഥാനാർത്ഥിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here