ഷാര്‍ജ: ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സ്ഥലത്ത് പരിശോധന നടത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തിയിരുന്നു.