മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥൻ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണൻചിറ വീട്ടിൽ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലർച്ചെ മർദ്ദിച്ചു. മർദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടർന്നാണ് തോമസ് കുട്ടി തൂങ്ങിമരിച്ചത്.മർദ്ദനമേറ്റ് പരിക്കേറ്റ ശോബി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടക്കര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.