മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ്. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
”ധർമശാലയിലെ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു ആസിഫ് ബസ്റയെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്”- കങ്റ എസ് എസ് പി വിമുക്ത് രാജനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.