കാസർകോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ 115 എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പുതുതായി രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഒരു കോടി 15 ലക്ഷം രൂപ നിക്ഷേപിച്ചു തിരികെ ലഭിച്ചില്ലെന്നാണ് ചെറുവത്തൂർ സ്വദേശിയുടെ പരാതി. 2016ൽ നിക്ഷേപിച്ച 10 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന ഉദുമ സ്വദേശിയുടെ പരാതിയിൽ കാസർകോട് പൊലീസും കേസെടുത്തു. ഇതോടെ ഫാഷൻ ഗോൾഡിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 97 ആയി.