നമ്മുക്കിടയിൽ പുതിയ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നാല്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്. പലരും അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് വാസ്തവം. കഴുകാതെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇതില്‍ പ്രധാനം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ്. ഫാക്ടറികളില്‍ നിര്‍മിച്ച് അവിടെനിന്നു പാക്ക് ചെയ്ത് പല മാര്‍ഗങ്ങളില്‍ കൂടിയാണ് വസ്ത്രങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുന്നത്. അവ ഏതൊക്കെ മാര്‍ഗങ്ങളില്‍ കൂടിയാണ് വന്നതെന്നു പറയാന്‍ സാധിക്കില്ല. വസ്ത്രനിര്‍മ്മാണത്തിനിടയ്ക്ക് ധാരാളം രാസവസ്തുക്കള്‍ ഉപയോഗിക്കും.
ഇത് എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ കഴുകാതെ ഒരിക്കലും പുതു വസ്ത്രങ്ങൾ ധരിക്കരുത്. പല വിധത്തിലുള്ള കളറുകള്‍ വസ്ത്ര നിര്‍മ്മാണ സമയത്ത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നു.
മറ്റൊരു കാര്യം നിരവധി പേര്‍ വസ്ത്രം ട്രയല്‍ ചെയ്ത് നോക്കാറുണ്ട്. ഇതുവഴി പല രോഗങ്ങള്‍ പകരാം. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറം പല കെമിക്കലുകള്‍ ചേര്‍ന്നത് ആയിരിക്കും. ഇതും അലര്‍ജിയ്ക്ക് കാരണമാകും.