പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍ വച്ച്‌ അധിക്ഷേപിച്ച എഎസ്‌ഐക്കെതിരെ നടപടി

0
387

തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐയെ സ്ഥലം മാറ്റി. കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. സുദേവനെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിജിപി ഇടപെട്ട് ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ സ്ഥലംമാറ്റുകയായിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയതായിരുന്നു സുദേവന്‍.

ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പിറ്റേദിവസം വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്‌എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പോലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു.സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here