കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തിൽ രണ്ട് കിലോയിലധികം സ്വർണം പിടിച്ചു. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശി ഹസീനയിൽ നിന്ന് 1250 ഗ്രാം സ്വർണവും ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസിൽ നിന്ന് 827 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. സ്വർണ ബിസ്കറ്റ് കഷ്ണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.